books

Visappu Pranayam Unmadam

by Muhammed Abbas

6 passages marked

Cover of Visappu Pranayam Unmadam

ജീവിച്ചു എന്നതിന് ഈ ഭൂമിയിൽ അടയാളങ്ങളൊന്നും ബാക്കിയാക്കാതെ മരിച്ചുപോവുന്ന ലക്ഷോപലക്ഷം മനുഷ്യരിൽ ഒരുവനാണ് ഞാനും.

ജീവിതമാണ്. മനുഷ്യനാണ്... പ്രണയമാണ്.... മൂന്നും ഒരു നിർവ്വചനത്തിനും വഴങ്ങിത്തരില്ലെന്നുമാത്രമറിയാം.

സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ തുറന്നുപറയാൻ കഴിയുന്ന രക്ഷിതാക്കളാണ് ഏതു കുട്ടികളുടെയും യഥാർത്ഥ മാതാപിതാക്കൾ.

വിഷുവും ഓണവും പെരുന്നാളുകളും വിശേഷമൊന്നും പറയാതെ കൂടണഞ്ഞുകൊണ്ടിരുന്നു. വായനയുടെ ഉന്മാദത്തിൽ, ജീവിതമെന്ന വലിയ ഭ്രാന്തിൽ ഞാനവളെ മറന്നു.

പറയാതെ പോവുന്ന വാക്കുകൾ നോവിന്റെ തീക്കനലായി ആത്മാവിന്റെ നേരിലേക്കുതന്നെ മടങ്ങിയെത്തുമെന്ന് എനിക്കപ്പോൾ അറിയില്ലായിരുന്നു.

ആദ്യം ദുർഗ്ഗന്ധമായി തോന്നിയതൊക്കെ കാലംചെല്ലെ വെറും ഗന്ധങ്ങളായി മാറും. പിന്നെയത് സുഗന്ധംപോലുമായി മാറും.

← all highlights · 6 passages · Visappu Pranayam Unmadam